Cinema

പ്രശ്‌സത സിനിമാ നടിയും സംവിധായകയുമായ വിജയനിര്‍മല ഹൈദരാബാദില്‍ അന്തരിച്ചു; വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നാണ് മരണം; 20 ഓളം മലയാളസിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്

പ്രശ്‌സത സിനിമാ നടിയും സംവിധായകയുമായ വിജയനിര്‍മല (75) ഹൈദരാബാദില്‍ അന്തരിച്ചു. ഭാര്‍ഗവീനിലയം, റോസി, ഉദ്യോഗസ്ഥ, പോസ്റ്റ്മാനെ കാണാനില്ല തുടങ്ങി 20 മലയാളിസിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 44 തെലുങ്ക് സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന്  ഗച്ചിബൗളിയിലെ കോണ്ടിനെന്റല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടി ഇന്ന്  മരണത്തിന് കീഴടങ്ങിയത്.

ഭര്‍ത്താവ് കൃഷ്ണ, മകന്‍ വിജയ നരേഷ്. മഹേഷ് ബാബു, മഞ്ജുള ഗട്ടാമനേനി എന്നിവരുടെ രണ്ടാനമ്മയാണ് മൃതദേഹം രാവിലെ 11 മണിയോടെ നാനക്രാംഗുഡയിലെ വസതിയിലേക്ക് കൊണ്ടുവരും. അന്തിമ ചടങ്ങുകള്‍ നാളെ നടക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

 

 

 

 

 

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close