NRI

ഫ്‌ളോറിഡയില്‍ ബാങ്ക് മോഷണത്തിനിടെ മലയാളിയെ കൊലപ്പെടുത്തി; കോട്ടയം സ്വദേശിയുടം മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍; മാത്യുവിനെ തോക്കുചൂണ്ടി കാര്‍ തട്ടിയെടുത്തത് മോഷണമുതലുമായി രക്ഷപ്പെടാന്‍

ഫ്‌ളോറിഡയില്‍ ബാങ്ക് മോഷണത്തിനിടെ മലയാളിയെ കൊലപ്പെടുത്തി.  കോട്ടയം പേരൂര്‍ സ്വദേശി മാത്യു കൊരട്ടിയില്‍(68) ആണ് കൊല്ലപ്പെട്ടത്. പോലീസ് നാല്‍പ്പത് മിനിറ്റിനകം പ്രതി ജയിംസ് ഹാന്‍സിനെ പിന്തുടര്‍ന്ന് പിടികൂടി. മാത്യുവിന്റെ മൃതദേഹം കണ്ടത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ്. മാത്യുവിനെ തോക്കുചൂണ്ടി കാര്‍ തട്ടിയെടുത്തത് മോഷണമുതലുമായി രക്ഷപ്പെടാനെന്നാണ് പ്രാഥമിക നിഗമനം. 

മാത്യുവിന്റെ മൃതദേഹം വാഷിംഗ്ടണ്‍ റോഡില്‍ സ്ഥിതിചെയ്യുന്ന സേക്രഡ് ഹാര്‍ട്ട് ക്‌നാന കാത്തലിക് ചര്‍ച്ചിലെ പുല്‍മേടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സെന്റര്‍‌സ്റ്റേറ്റ് ബാങ്കില്‍ നിന്ന് വെറും അഞ്ച് മിനിറ്റ് മാത്രം അകലെയാണ് പള്ളി.

മാത്യു സഭയിലെ ഒരു അംഗമായിരുന്നുവെന്നും അതിന്റെ കമ്മ്യൂണിറ്റി സെന്ററിലേക്ക് പണം സംഭാവന ചെയ്തതായും സുഹൃത്തുക്കള്‍ എബിസി ആക്ഷന്‍ ന്യൂസ് പറയുന്നു.രാവിലെ 10:43 ഓടെയാണ് കാര്‍ജാക്കിംഗ് നടന്നതെന്ന് എച്ച്‌സിഎസ്ഒ പറഞ്ഞു.

വൈകുന്നേരം 4 മണിക്ക് വാഷിംഗ്ടണ്‍ റോഡിലുള്ള സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് മരിച്ച നിലയില്‍ കണ്ടെത്തിയതായാണ് ഡെപ്യൂട്ടികള്‍ അറിയിച്ചത്.

 

Read more topics: # bank, # ROBBERRY, # florida,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close