Sports
ലോകകപ്പില്‍ ഇന്ത്യക്ക് വീണ്ടും തിരിച്ചടി; പരിക്ക് കാരണം വിജയ് ശങ്കറെ ടീമില്‍ നിന്ന് ഒഴിവാക്കി; മായങ്ക് അഗര്‍വാള്‍ പകരക്കാരനാകും

ഡല്‍ഹി: ലോകകപ്പില്‍ നിന്ന് വിജയ് ശങ്കര്‍ പുറത്ത്. പരിക്ക് കാരണമാണ് വിജയ് ശങ്കറെ ടീമില്‍ നിന്ന് ഒഴിവാക്കിയത്. മായങ്ക് അഗര്‍വാള്‍ പകരക്കാരനാകും. മായങ്ക് അഗര്‍വാള്‍ ഇതുവരെ രാജ്യാന്തര ഏകദിനം കളിച്ചിട്ടില്ല. ഓള്‍റൗണ്ടറായ വിജയ് ശങ്കര്‍ പരിക്കിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങും. ഇത് സംബന്ധിച്ച ഔദ്യോഗികമായ സ്ഥിരീകരണങ്ങള്‍ ഒന്നും വന്നട്ടില്ല. വാര്‍ത്ത ഏജന്‍സിയായ പിടിഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ലോകകപ്പില്‍ കളിച്ച രണ്ട് മത്സരങ്ങളിലും തിളങ്ങാന്‍ വിജയ് ശങ്കറിന് സാധിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ വിജയ് ശങ്കര്‍ പ്ലെയിങ് ഇലവനിലും സ്ഥാനം പിടിച്ചില്ല. ഇതിന് പിന്നാലെയാണ് പരിക്കിനെ തുടര്‍ന്ന് താരം മടങ്ങുന്നതായുള്ള വാര്‍ത്തകള്‍ പുറത്ത് വരുന്നത്.ചെറിയ അസുഖം കാരണമാണ് താരത്തെ ഒഴിവാക്കിയതെന്ന് മത്സരത്തിന് മുമ്പ് ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി പറഞ്ഞിരുന്നു.
എന്നാല്‍ പരിക്ക് കാരണം താരത്തെ ടീമില്‍ നിന്ന് ഒഴിവാക്കുകയാണെന്ന് ബിസിസിഐ ഒഫീഷ്യല്‍ പിടിഐയോട് പറഞ്ഞു. 28കാരനായ മായങ്ക് കര്‍ണാടകയുടെ ഓപ്പണറാണ്.