News

വിക്രം ലാന്‍ഡര്‍ തകര്‍ന്നിട്ടില്ല, ചരിഞ്ഞ നിലയിലെന്ന് ഐഎസ്ആര്‍ഒ

വിക്രം ലാന്‍ഡര്‍ പൂര്‍ണ്ണമായും തകര്‍ന്നിട്ടില്ലെന്ന് സ്ഥരീകരണം. സോഫ്റ്റ് ലാന്‍ഡിങ് വിജയകരമായി പൂര്‍ത്തിയാക്കാനായില്ലെങ്കിലും വിക്രം ലാന്‍ഡര്‍ പൂര്‍ണ്ണമായി തകര്‍ന്നിട്ടില്ലന്നാണ് ഇതോടെ വ്യക്തമായത്. വിക്രം ഇപ്പോള്‍ ഇറങ്ങേണ്ടിയിരുന്ന സ്ഥലത്ത് നിന്ന് അല്‍പ്പം മാറി ചന്ദ്രോപരിതലത്തില്‍ ചെരിഞ്ഞ് കിടക്കുകയാണെന്നാണ് ശാസ്ത്രജ്ഞന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

ഓര്‍ബിറ്റുകള്‍ അയച്ച തെര്‍മല്‍ ഇമേജുകള്‍ വിലയിരുത്തിയാണ് ഐഎസ്ആര്‍ഒ ഈ നിഗമനത്തിലെത്തിയത്. ബംഗലൂരു ഐഎസ്ആര്‍ഒ കേന്ദ്രത്തിലെ ടെലിമെട്രിയിലെ ശാസ്ത്രജ്ഞര്‍ ആശയബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തില്‍ മുഴുകിയിരിക്കുകയാണെന്നും അധികൃതര്‍ സൂചിപ്പിച്ചു. . ഹാര്‍ഡ് ലാന്‍ഡിങ് നടന്നത് മൂലം വിക്രം ലാന്‍ഡറിന്റെ മറ്റ് ആന്തരിക സംവിധാനങ്ങള്‍ക്ക് ഏതെങ്കിലും തരത്തില്‍ കേടുപാട് സംഭവിച്ചോയെന്ന് വ്യക്തമല്ല. വിക്രമുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങള്‍ ഇതുവരെ വിജയം കണ്ടിട്ടിട്ടുമില്ല.

 

Read more topics:
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close