News

ഐശ്വര്യ റായിയെ അധിക്ഷേപിച്ചുള്ള ട്രോളില്‍ ഖേദം പ്രകടിപ്പിച്ച് വിവേക് ഒബ്‌റോയ്

മുംബൈ:  ഐശ്വര്യ റായിയെ അധിക്ഷേപിച്ചുള്ള ട്രോളില്‍ ഖേദം പ്രകടിപ്പിച്ച് വിവേക് ഒബ്‌റോയ്.  കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ബോളിവുഡ് താരം വിവേക് ഒബ്‌റോയിയുടെ ട്വീറ്റിനെതിരെ വ്യാപക പ്രതിഷേധം നടന്നിരുന്നു. എക്‌സിറ്റ് പോള്‍ ഫലവുമായി ബന്ധപ്പെട്ട് പങ്കുവച്ച ട്രോളാണ് താരത്തിന് വിനയായത്.

മുന്‍ കാമുകി ഐശ്വര്യ റായ്, സല്‍മാന്‍ ഖാന്‍, അഭിഷേക് ബച്ചന്‍, ആരാധ്യ എന്നിവരുടെ ചിത്രങ്ങള്‍ക്കൊപ്പം വിവേക് ഒബ്‌റോയിയുടെയും ചിത്രങ്ങള്‍ വച്ചുള്ള മീം ഉപയോഗിച്ചായിരുന്നു തെരഞ്ഞെടുപ്പു ഫല സൂചനയുടെ ട്രോള്‍. അഭിപ്രായ സര്‍വേ, എക്‌സിറ്റ് പോള്‍, തെരഞ്ഞെടുപ്പ് ഫലം എന്നിവ സൂചിപ്പിക്കാന്‍ ബോളിവുഡ് താരം ഐശ്വര്യയുടെ വ്യക്തിജീവിതവുമായി ബന്ധമുള്ള ചിത്രങ്ങളാണ് ട്രോളില്‍ ഉപയോഗിച്ചിരുന്നത്. 'രാഷ്ട്രീയമില്ല... വെറും ജീവിതം മാത്രം' എന്ന അടിക്കുറിപ്പോടെയാണ് വിവേക് ഒബ്‌റോയി ട്രോള്‍ പോസ്റ്റ് പങ്കുവച്ചത്. 

ഐശ്വര്യ റായിയുമായി ഉണ്ടായിരുന്ന പ്രണയബന്ധത്തെ തെരഞ്ഞെടുപ്പ് ട്രോളാക്കി പ്രചരിപ്പിച്ച സംഭവത്തില്‍ വിവേകിനെതിരെ വനിതാ കമ്മീഷന്‍ നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി വിവേക് രംഗത്തെത്തിയത്. സ്ത്രീത്വത്തെ അപമാനിച്ചതിന് വിവേക് ഒബ്‌റോയിയെ അറസ്റ്റ് ചെയ്യണമെന്ന് എന്‍സിപി വനിതാ വിഭാഗം അധ്യക്ഷ ചിത്ര വാഗ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

 

 

 

Read more topics: # vivek oberoi, # aishwarya rai,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close