News

നിയമം നടപ്പിലാക്കണം എന്നാവശ്യപ്പെട്ടാൽ കട പൂട്ടി രക്ഷപ്പെടും എന്നത് അനുവദിക്കാനാവില്ല; ബ്ലേഡ് കമ്പനികൾ ഉള്ളതുകൊണ്ടാണ് കേരളത്തിൽ വികസനമെന്ന ധാരണപ്പിശക് അവസാനിപ്പിക്കണം; കേരളത്തിലെ ജനങ്ങളുടെ പണമാണ് ആ സ്ഥാപനത്തിൽ നിക്ഷേപിച്ചിരിക്കുന്നത്; അത് പൂട്ടിയാൽ മറ്റൊരു സ്ഥാപനത്തിൽ ജനങ്ങൾ ആ പണം നിക്ഷേപിച്ചു കൊള്ളും; മുത്തൂറ്റിനെ ബഹിഷ്‌ക്കരിക്കണം, സ്വർണ നിക്ഷേപങ്ങളിലും പണയത്തിന്റെ കാര്യത്തിലും അന്വേഷണം വേണം; മുത്തൂറ്റ് മുതലാളിയുടെ ധാഷ്ട്യത്തിനെതിരെ തുറന്നടിച്ച് വി എസ്

തൊഴിലാളി യൂണിയനുകളെയും ജീവനക്കാരെയും വെല്ലുവിൡച്ചുള്ള മുത്തൂറ്റ് ഫിനാൻസ് മുതലാളിയുടെ ധാർഷ്ടത്തിനെതിരെ തുറന്നടിച്ച് ഭരണ പരിഷ്‌ക്കരണ കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ. മുത്തൂറ്റ് ഗ്രൂപ്പ് നടത്തുന്ന തൊഴിലാളിവിരുദ്ധ പ്രവർത്തനവും അതിന്റെ ചെയർമാൻ നടത്തുന്ന ധാർഷ്ട്യ പ്രഖ്യാപനങ്ങളും കേരള ജനതയോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു.

ഈ സ്ഥാപനത്തിന്റെ തൊഴിലാളി വിരുദ്ധതയെ സർക്കാർ ശക്തമായി നേരിടണമെന്നും വി എസ് ആവശ്യപ്പെട്ടു. സർക്കാർ മുൻകയ്യെടുത്ത് നടത്തുന്ന ചർച്ചകളിൽ പോലും പങ്കെടുക്കാതെ, നിയമം നടപ്പിലാക്കണം എന്നാവശ്യപ്പെട്ടാൽ കട പൂട്ടി രക്ഷപ്പെടും എന്ന് ഭീഷണിപ്പെടുത്തുകയാണ് മാനേജ്മെന്റെന്നും വി എസ് പറഞ്ഞു. ഇത്തരം ബ്ലേഡ് കമ്പനികൾ ഉള്ളതുകൊണ്ടാണ് കേരളത്തിൽ വികസനം നടക്കുന്നതെന്ന ധാരണപ്പിശക് അവസാനിപ്പിക്കണം. മിനിമം വേജസ് ആക്റ്റ് നടപ്പിലാക്കണം. യൂണിയൻ അനുവദിക്കില്ല എന്ന നിലപാടിനെ ശക്തമായി നേരിടണമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.'കേരളത്തിലെ ജനങ്ങളുടെ പണമാണ് ഈ സ്ഥാപനത്തിൽ നിക്ഷേപിച്ചിരിക്കുന്നത്. ഈ സ്ഥാപനം പൂട്ടിയാൽ കേരളത്തിൽത്തന്നെയുള്ള മറ്റൊരു സ്ഥാപനത്തിൽ ജനങ്ങൾ ആ പണം നിക്ഷേപിച്ചുകൊള്ളും. അല്ലെങ്കിൽ ആ പണമെടുത്ത് വ്യവസായ നിക്ഷേപം നടത്തും. അല്ലാതെ മുത്തൂറ്റ് ബാങ്കിനു പിന്നാലെ അവരും കേരളത്തിൽനിന്ന് അന്യ സംസ്ഥാനങ്ങളിലേക്ക് പോവില്ല.'

'രാജ്യത്തെ നിയമങ്ങളൊന്നും പാലിക്കാൻ തയ്യാറാവാത്ത ഈ സ്ഥാപനത്തെ സർക്കാർ എല്ലാ തരത്തിലും ബഹിഷ്‌കരിക്കണം. സ്വർണ നിക്ഷേപങ്ങളുടെയും പണയത്തിന്റെയും കാര്യത്തിൽ ഉൾപ്പെടെ ഈ സ്ഥാപനത്തിന്റെ മുഴുവൻ പ്രവർത്തനങ്ങളും സാമ്പത്തിക വിദഗ്ധരടങ്ങുന്ന ഒരു പ്രത്യേക സംഘത്തെക്കൊണ്ട് അന്വേഷിപ്പിച്ച് ശക്തമായ നിയമനടപടി സ്വീകരിക്കുകയും വേണം.'- വി എസ് കൂട്ടച്ചേർത്തു.

കഴിഞ്ഞ ദിവസം മുത്തൂറ്റ് ചെയർമാൻ എം ജി ജോർജ്ജ് നടത്തിയ വാർത്താസമ്മേളനം തെഴിലാളി സമരത്തെ പരിഹസിച്ചു കൊണ്ടും പ്രവർത്തകരെ അവഹേളിച്ചു കൊണ്ടുമായിരുന്നു. പ്രധാനമന്ത്രി പറഞ്ഞാൽ പോലും കേൾക്കില്ല. മുത്തൂറ്റിൽ യൂണിയൻ വച്ചുപൊറുപ്പിക്കില്ലെന്നും പിണറായിയെ പിണറായി ചേട്ടനെന്ന് വിളിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും പറഞ്ഞായിരുന്നു ജോർജ്ജിന്റെ വാർത്താസമ്മേളനം.

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close