Kerala

വഫ ഫിറോസിന്റെ ലൈസന്‍സ് മോട്ടോര്‍ വാഹനവകുപ്പ് സസ്‌പെന്‍ഡ് ചെയ്തു; മൂന്നുമാസത്തേക്കാണ് സസ്‌പെന്‍ഷന്‍; തുടര്‍ച്ചയായി ഗതാഗതനിയമം തെറ്റിച്ചതിനാണ് നടപടി

തിരുവനന്തപുരം:  മാധ്യമപ്രവര്‍ത്തകനെ മരണത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ചിരുന്ന കാര്‍ അപടകത്തില്‍ പെടുമ്പോള്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസിന്റെ ലൈസന്‍സ് മോ്‌ട്ടോര്‍ വാഹനവകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. മൂന്നുമാസത്തേക്കാണ് സസ്‌പെന്‍ഷന്‍. തുടര്‍ച്ചയായി ഗതാഗതനിയമം തെറ്റിച്ചതിനാണ് നടപടി. 

വഫയുടെ കാറിന്റെ റജിസ്ട്രേഷനും റദ്ദാക്കും. കാറില്‍ കൂളിംഗ് ഫിലിം ഒട്ടിച്ചതടക്കമുള്ള ഒരു പിടി നിയമലംഘനങ്ങളും കണ്ടെത്തിയിട്ടുണ്ട്. 

കേസില്‍ വഫയെയും പ്രതി ചേര്‍ത്തിട്ടുണ്ട്. മദ്യപിച്ച് അമിതവേഗത്തില്‍ വാഹനമോടിച്ച ശ്രീറാം വെങ്കിട്ടരാമനെ പ്രോത്സാഹിപ്പിച്ചുവെന്ന കുറ്റമാണ് വഫ ഫിറോസിനെതിരെ ചുമത്തിയിരിക്കുന്നത്. മോട്ടോര്‍വാഹന വകുപ്പിലെ നിയമം 184,188 വകുപ്പുകളാണ് വഫയ്ക്ക് എതിരെയുള്ളത്. 

 

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close