News

ഇടുക്കിയില്‍ ജലനിരപ്പ് ഉയരുന്നു; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച് കളക്ടര്‍

കൊച്ചി : ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ രാത്രി 11 മണിക്ക് 2396.44 അടിയാണ് ഡാമിലെ ജലനിരപ്പ്.ഇത് 12 -ന് 2396.48 ലേയ്ക്കും ഇന്ന് പുലര്‍ച്ചെ 5-ന് 2396.76 ലേയ്ക്കും 6-ന് 2396.82 അടിയിലേയ്ക്കും ഉയര്‍ന്നു.ജലനിരപ്പ് ഇനിയും ഉയരുന്നമെന്നാണ് നിവിലെ സ്ഥിതിഗതികളില്‍ നിന്നും വ്യക്തമാവുന്നത്.2403 അടിയാണ് ഡാമിന്റെ പൂര്‍ണ സംഭരണ ശേഷി. ജലനിരപ്പ് ഉയര്‍ന്നുവരുന്നതിനാല്‍ ഇടുക്കി ഡാമില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതായി ജില്ലാ കളക്ടര്‍ അറിയിച്ചു

 

 

 

Read more topics:
Show More

Related Articles

Close