News

സിഒടി നസീറിനെ കുത്താന്‍ ഉപയോഗിച്ച വ്യക്തി കണ്ടെത്തി; രണ്ടാം പ്രതി റോഷന്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന; റോഷന്റെ വീടിനു സമീപത്ത് ഒളിപ്പിച്ച നിലയിലായിരുന്നു ആയുധം

കണ്ണൂര്‍: സിഒടി നസീറിനെ കുത്താന്‍ ഉപയോഗിച്ച വ്യക്തി കണ്ടെത്തി. രണ്ടാം പ്രതി റോഷന്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. റോഷന്റെ വീടിനു സമീപത്ത് ഒളിപ്പിച്ച നിലയിലായിരുന്നു ആയുധം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം യഥാര്‍ത്ഥ കുറ്റവാളികളെ പിടിക്കണമെന്ന് സിഒടി നസീര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഷംസീറിന്റെ പേര് പോലീസിനോട് പറഞ്ഞിരുന്നുവെന്നും നസീര്‍. 

 ഗൂഢാലോചന സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ പോലീസിന് നല്‍കി. പോലീസ് ആശയക്കുഴപ്പം ഉണ്ടാക്കാന്‍ ശ്രമിച്ചു. അന്വേഷണം തൃപ്തികരമല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും നസീര്‍ വ്യക്തമാക്കി. തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പോലീസ് ആശയക്കുഴപ്പം ഉണ്ടാക്കിയെന്ന് നസീര്‍ മാധ്യമങ്ങളോട് പറഞ്ഞു. നിയമസഭയില്‍ നസീറിന്റെ വിഷയം ചര്‍ച്ചചെയ്തിരുന്നു.അന്വേഷണം കുറച്ചുപേരില്‍ ഒതുക്കരുത്, യഥാര്‍ത്ഥ കുറ്റവാളികളെ പിടിക്കണമെന്ന് നസീര്‍ പറഞ്ഞു.

 

Read more topics: # weapons, # COT Nazir,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close