News

നിർത്തില്ല; ഇനിയും അഫ്‌ഗാൻ നേതാക്കൾക്കെതിരെ ആക്രമണം ഉണ്ടാകുമെന്ന താലിബാൻ

കാബൂള്‍: അഫ്ഗാൻ സര്‍ക്കാരിലെ ഉന്നതർക്കെതിരെ  ഇനിയും ആക്രമണങ്ങളുണ്ടാകുമെന്ന മുന്നറിയിപ്പുമായി താലിബാന്‍ രംഗത്തെത്തി കഴിഞ്ഞു. കഴിഞ്ഞ ദിവസം അഫ്ഗാന്‍ പ്രതിരോധമന്ത്രി ബിസ്മില്ലാ മുഹമ്മദിക്കെതിരെ വധശ്രമം നടന്നിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ്  നേതാക്കള്‍ക്കെതിരെ ഇനിയും ആക്രമണങ്ങളുണ്ടാകുമെന്ന താലിബാന്റെ മുന്നറിയിപ്പ് പുറത്തെത്തിയിരിക്കുന്നത്. 

ചൊവ്വാഴ്ച രാത്രിയാണ് ബിസ്മില്ലാ മുഹമ്മദിക്കു നേരെ ബോംബും തോക്കും ഉപയോഗിച്ചുള്ള ആക്രമണമുണ്ടായത്. മാസങ്ങള്‍ക്കു ശേഷം ഇതാദ്യമായാണ് താലിബാന്‍ കാബൂളില്‍ ആക്രമണം നടത്തുന്നത്. ഇതോടെ അഫ്ഗാന്‍ സുരക്ഷാസേനയും താലിബാനുമായുള്ള യുദ്ധം രാജ്യതലസ്ഥാനമായ കാബൂളിലേക്കും എത്തിച്ചേര്‍ന്നു. അമേരിക്കന്‍ സൈന്യം പിന്മാറാന്‍ ആരംഭിച്ചതോടെ മേയ് മാസം മുതല്‍ രാജ്യത്തിന്റെ ഉള്‍ഭാഗങ്ങളില്‍ അഫ്ഗാന്‍ സുരക്ഷാസേനയും താലിബാനും തമ്മില്‍ യുദ്ധം ആരംഭിച്ചിരുന്നു. എന്നാല്‍ ഇപ്പോഴാണ് ആക്രമണം കാബൂളിലേക്ക് കടക്കുന്നത്. 

 

 

 

Read more topics: # taliban, # afghanisthan,
Show More

Related Articles

Close