Kerala

തൃശ്ശൂര്‍ വെങ്കിടങ്ങില്‍ കോള്‍പ്പാടത്ത് ഒഴുക്കില്‍പ്പെട്ട് യുവതി മരിച്ചു;പാടശേഖരം കാണാന്‍ ഇറങ്ങിയത് ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം; ഒഴുക്കില്‍പ്പെട്ട ഇവര്‍ രക്ഷപ്പെട്ടത് പുല്ലില്‍ പിടിച്ച്

തൃശ്ശൂര്‍: വെങ്കിടങ്ങില്‍ കോള്‍പ്പാടത്ത് ഒഴുക്കില്‍പ്പെട്ട് യുവതി മരിച്ചു. പാടൂര്‍ പുളിക്കല്‍ പി എച്ച് നാസറിന്റെ നാസറിന്റെ ഭാര്യ റസിയ (42) ആണ് മരിച്ചത്. ഒപ്പം ഒഴുക്കില്‍പ്പെട്ട് ഭര്‍ത്താവിനെ നാട്ടുകാര്‍ രക്ഷിച്ചു. ഒഴുക്കില്‍പ്പെട്ട റസിയയുടെ ഭര്‍ത്താവ് നാസര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.ഭര്‍ത്താവും മക്കളും രക്ഷപ്പെട്ടു. 

പാടത്ത് കാല്‍വഴുതിവീണ റസിയയെ രക്ഷിക്കാന്‍ ഭര്‍ത്താവ് ശ്രമിച്ചെങ്കിലും ഒഴുക്ക്മൂലം സാധിച്ചില്ല. നാസറും മക്കളും പുല്ലില്‍ പിടിച്ചുകിടന്നാണ് രക്ഷപ്പെട്ടത്. ഫയര്‍ഫോഴ്സ് എത്തി മൃതദേഹം കണ്ടെടുത്തു.നാസറും, റസിയയും, മകന്‍ സുബഹാനും, ബന്ധു ഹിഷാനും ചേര്‍ന്നാണ് പാടശേഖരം കാണാന്‍ ഇറങ്ങിയത്. ഹിഷാന്‍ പാവറട്ടിയിലെ സ്വകാര്യആശുപത്രിയില്‍  ചികിത്സയിലാണ്.

 

Read more topics: # thrissur, # woman died,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close