Kerala

ഗായകൻ യേശുദാസിന്റെ സഹോദരൻ കായലിൽ മരിച്ച നിലയിൽ; ജസ്റ്റിന്റെ മൃതദേഹം കണ്ടത് വല്ലാർപാടം ഡി.പി. വേൾഡിന് സമീപത്തുള്ള കായലിൽ

ഗായകൻ കെ ജെ യേശുദാസിന്റെ സഹോദരരനെ കൊച്ചി കായലിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇളയ സഹോദരൻ കെ.ജെ. ജസ്റ്റിനെയാണ് കായലിൽ മരിച്ച നിലയിൽ കണ്ടെത്തി. വല്ലാർപാടം ഡി.പി. വേൾഡിന് സമീപം കായലിൽ ബുധനാഴ്ച രണ്ടോടെയാണ് മൃതദേഹം കണ്ടത്. കാക്കനാട് അത്താണിയിൽ സെയ്ന്റ് ആന്റണീസ് പള്ളിക്ക് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്നു ജസ്റ്റിനും കുടുംബവും.

രാവിലെ വീട്ടിൽ നിന്നും പോയ ജസ്റ്റിൻ രാത്രിയായിട്ടും വീട്ടിൽ എത്താതിരുന്നതിനാൽ ബന്ധുക്കൾ തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തുകയായിരുന്നു. ഇതേ തുടർന്ന് തൃക്കാക്കര പൊലീസ് മറ്റ് സ്‌റ്റേഷനുകളിലേക്കും വിവരം നൽകി. ഈ അന്വേഷണത്തിലാണ് ഇതേ പ്രായത്തിലുള്ള ഒരാളുടെ മൃതദേഹം മുളവുകാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ കണ്ടുവെന്ന വിവരം അറിഞ്ഞത്.

ഇതോടെ തൃക്കാക്കര പൊലീസ് ബന്ധുക്കളെ അറിയിച്ചു മൃതദേഹം തിരിച്ചറിയാൻ വേണ്ടി പരിശോധന നടത്തുകയായിരുന്നു. രാത്രി 11.30 ഓടെ ബന്ധുക്കൾ സ്റ്റേഷനിലും തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിലും എത്തി മൃതദേഹം ജസ്റ്റിന്റേതാണെന്ന് സ്ഥിരീകരിച്ചു. ഭാര്യയുടെ സഹോദരന്മാരാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മൃതദേഹം ഇവിടെ സൂക്ഷിച്ചിരിക്കയായാണ്. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കം.

Read more topics: # yesudas, # brother, # kj augustin, # died,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close