News

വീണ്ടും വിവാദ പരാമര്‍ശവുമായി യോഗി ആദിത്യനാഥ്; ദുര്‍ഗാ പൂജയുടെ സമയം മാറ്റുന്ന പ്രശ്‌നമില്ല, വേണമെങ്കില്‍ മുഹറം ഘോഷയാത്രയുടെ സമയം മാറ്റട്ടെയെന്ന് യോഗി; ബംഗാളിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് പരാമര്‍ശം

വര്‍ഗീയ പരാമര്‍ശവുമായി യോഗി ബംഗാളില്‍. ഉത്തര്‍പ്രദേശില്‍ മുഹറവും ദുര്‍ഗാ പൂജയും ഒരേ ദിവസമാണ്. മുഹറത്തിന്റെ ഘോഷയാത്ര ഉള്ളതിനാല്‍, ദുര്‍ഗാ പൂജയുടെ സമയം മാറ്റണോ എന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ എന്നോട് ചോദിച്ചു.പക്ഷേ, ദുര്‍ഗാ പൂജയുടെ സമയം മാറ്റുന്ന പ്രശ്‌നമില്ല, വേണമെങ്കില്‍ മുഹറം ഘോഷയാത്രയുടെ സമയം മാറ്റട്ടെയെന്ന് താന്‍ പറഞ്ഞെന്നും യോഗി പ്രസംഗിച്ചു.

യുപിയില്‍ ദുര്‍ഗ്ഗാപൂജയക്ക് മുന്‍ഗണന. ദുര്‍ഗ്ഗാപൂജാ സമയത്ത് മുഹറം റാലി നടത്തിനാകില്ലെന്ന് നിര്‍ദേശിച്ചു. ബംഗാളിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് വിവാദ പരാമര്‍ശം. 

പൂജയുടെ സമയം മാറ്റാനാകില്ലെന്ന് അറിയിച്ചിട്ടുണ്ട്. പൂജ യഥാസമയം നടക്കും. വേണമെങ്കില്‍ മുഹറം ചടങ്ങുകളുടെ സമയം മാറ്റാനും നിര്‍ദേശിച്ചെന്നും യോഗി വ്യക്തമാക്കി. പശ്ചിമബംഗാളില്‍ ദുര്‍ഗാപൂജ വിശ്വാസികളുടെ പ്രധാനപ്പെട്ട ഒരാഘോഷമാണ്. ഇത് കണക്കിലെടുത്ത് കൂടിയാണ് മതം പറഞ്ഞ് വോട്ട് പിടിക്കാന്‍ യോഗി ശ്രമിക്കുന്നത്. അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന മെയ് 19-ന് പശ്ചിമബംഗാളിലെ ഒമ്പത് സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.

 

Read more topics: # Yogi Adityanath,
Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close