News

തിരുവനന്തപുരത്തെ കാനറാ ബാങ്ക് മേഖലാ ഓഫീസിനു മുന്നില്‍ സംഘര്‍ഷം; ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസുകാര്‍ തള്ളികയറി ഉപകരണങ്ങള്‍ തല്ലിതകര്‍ത്തു; കാനറാ ബാങ്കിന്റെ തിരുവന്തപുരം ജില്ലയിലെ മൂന്നുശാഖകള്‍ തുറക്കില്ല

തിരുവനന്തപുരം:  ജപ്തി നടപടിയെ തുടര്‍ന്ന് നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും തീകൊളുത്തി മരിച്ച സംഭവത്തില്‍ പ്രതിഷേധം. തിരുവനന്തപുരത്തെ കാനറാ ബാങ്ക് മേഖലാ ഓഫീസിനു മുന്നില്‍ സംഘര്‍ഷം. ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസുകാര്‍ തള്ളികയറി. ഉപകരണങ്ങള്‍ തല്ലിതകര്‍ത്തു. നെയ്യാറ്റിന്‍കര ശാഖ നാട്ടുകാര്‍ ഉപരോധിക്കുന്നു. 

പ്രതിഷേധത്തെ തുടര്‍ന്ന് കാനറാ ബാങ്കിന്റെ തിരുവന്തപുരം ജില്ലയിലെ മുന്നുശാഖകള്‍ തുറക്കില്ല. ശാഖകള്‍ക്ക് നേരെ പ്രതിഷേധങ്ങള്‍ക്ക് സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. അടച്ചിടുന്നത് നെയ്യാറ്റിന്‍കര, കുന്നത്തുകാല്‍, കമുകിന്‍കോട് ശാഖകള്‍. 

 

Show More

മറുനാടന്‍ ടിവി

മറുനാടന്‍ ടിവി

Related Articles

Close