News

മോദി ഭരിക്കുമ്പോൾ യുവാക്കൾ തൊഴിൽ രഹിതരായി തുടരും: രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: നരേന്ദ്ര മോദി പ്രധാനമന്ത്രി ആയിരിക്കുന്നിടത്തോളം കാലം രാജ്യത്തെ ചെറുപ്പക്കാര്‍ക്കു തൊഴില്‍ ലഭിക്കില്ലെന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഏതാനും വന്‍കിട വ്യവസായികള്‍ക്കു വേണ്ടി മാത്രമാണു മോദി പ്രവര്‍ത്തിക്കുന്നത്. നീതിക്കായി യുവാക്കള്‍ പ്രക്ഷോഭം ആരംഭിക്കുന്ന ദിവസം മോദി സര്‍ക്കാരിന്റെ പതനം ആരംഭിക്കുമെന്നും രാഹുല്‍ പറഞ്ഞു.

തന്റെ മാത്രമല്ല രാജ്യത്തെ എല്ലാവരുടെയും ഫോണ്‍ മോദി ചോര്‍ത്തിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ, തൊഴിലില്ലായ്മ തുടങ്ങി രാജ്യത്തെ ജനം ഉന്നയിക്കുന്ന ഒരു വിഷയത്തിലും മറുപടി നല്‍കാന്‍ നരേന്ദ്ര മോദി തയ്യാറല്ല -  രാഹുല്‍ പറഞ്ഞു. 

 

Read more topics: # narendra modi, # modi, # rahul gandhi,
Show More

Related Articles

Close