50 സീറ്റിൽ ജയം ഉറപ്പിച്ച് ഇടതും വലതും; അഞ്ചു നേടുമെന്ന് ബിജെപിക്കും ഈ ഘട്ടത്തിൽ ഉറപ്പ്; സർവ്വേകളെ അപ്രസക്തമാക്കി കൊല്ലവും ആലപ്പുഴയും തൃശൂരും പിടിക്കാൻ കോൺഗ്രസ്; താരപ്രചാരകരുടെ അഭാവത്തിലും മുൻതൂക്കം നിലനിർത്താൻ കരുതലോടെ സിപിഎമ്മും; ത്രികോണ ചൂട് നാൽപതിൽ ഏറെ മണ്ഡലത്തിൽ; പരസ്യ പ്രചരണത്തിന്റെ അവസാന മണിക്കൂറിൽ വീറും വാശിയും കൂടുമ്പോൾ

    തിരുവനന്തപുരം: കൊട്ടിക്കലാശമില്ലാതെ നാളെ പരസ്യ പ്രചാരണത്തിനു നാളെ കൊടിയിറങ്ങുമ്പോൾ കേരളത്തിൽ മൂന്ന് മുന്നണികളും പ്രതീക്ഷയിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും കളം നിറഞ്ഞ തെരഞ്ഞെടുപ്പ്. സിപിഎമ്മും വിട്ടുകൊടുക്കാതെ പ്രചരണം കൊഴുപ്പിച്ചു. പിണറായി വിജയനായിരുന്നു അവരുടെ ക്യാപ്ടൻ. അങ്ങനെ മൂന്ന് മുന്നണികളും വിജയ പ്രതീക്ഷയിൽ. 50 സീറ്റിൽ രണ്ടു കൂട്ടരും ജയം ഉറപ്പിക്കുന്നു. മറ്റിടങ്ങളിൽ ഇഞ്ചോടിഞ്ഞ് പോരാട്ടം. കേവല ഭൂരിപക്ഷമായ 71 സീറ്റ് മറികടക്കാനുള്ള കരുത്ത് ഉണ്ടാകുമെന്ന് രണ്ട് പേരും പറയുമ്പോൾ തൂക്കു നിയമസഭയിലേക്ക് കാര്യങ്ങൾ എത്തിക്കുകയാണ് ബിജെപിയുടെ പ്ലാൻ. അഞ്ച് സീറ്റിൽ ജയമാണ് ബിജെപി ക്യാമ്പിന്റെ കുറഞ്ഞ പ്രതീക്ഷ. അത് വളർന്ന് 35വരെ വരെ പോകുന്നുണ്ട്. സാമുദായിക സമവാക്യങ്ങൾ അനുകൂലമാണെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. ക്രൈസ്തവ സഭകളുടെ ഇടത് ബിജെപി വിരുദ്ധ പ്രഖ്യാപനങ്ങൾ പ്രതീക്ഷയാണ്. വികസനം ചർച്ചയാക്കി ഭരണ തുടർച്ചയാണ് സിപിഎം ക്യാമ്പ് പദ്ധതി ഇടുന്നത്. 50 വീതം മണ്ഡലങ്ങളിൽ ഉറച്ച പ്രതീക്ഷ ഇരുമുന്നണികളും പുലർത്തുമ്പോൾ ബാക്ക...
    Close